ബൂലോഗം
Wednesday, July 26, 2006
  ബുധന്‍, 26-07-2006


Viewed Articlesഞാനൂണ്ട്‌
പ്രിയ ബൂലോകരേ,


ആവേശം മൂത്ത്‌ ഞാനുമൊരു ബ്ലോഗറായി. ബ്ലോഗാനുള്ള പ്രചോദനം തന്ന കുട്ടപ്പായിക്കും, ബൂലോകത്തിലേക്കെന്നെ കൈ പിടിച്ചുയര്‍ത്തിയ ശ്രീജിത്തിനും നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ തുടങ്ങട്ടെ....http://kochankathakal.blogspot.com/

പ്രിയ ബൂലോകരേ,


ആവേശം മൂത്ത്‌ ഞാനുമൊരു ബ്ലോഗറായി. ബ്ലോഗാനുള്ള പ്രചോദനം തന്ന കുട്ടപ്പായിക്കും, ബൂലോകത്തിലേക്കെന്നെ കൈ പിടിച്ചുയര്‍ത്തിയ ശ്രീജിത്തിനും നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ തുടങ്ങട്ടെ....
http://kochankathakal.blogspot.com/
പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും
ചെന്നൈ, ജൂലൈ 26: “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കുന്ന പാഠപുസ്തക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി തങ്കം തെന്നരസ്, തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചതാണിത്. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ അംഗം രവികുമാറാണ് പരാതി നല്‍കിയത്. സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” ശ്രമിക്കുന്നുവെന്നും ഇതിലൂടെ ചില തല്‍പ്പരകക്ഷികള്‍ “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആയിരുന്നു… Read more

ചെന്നൈ, ജൂലൈ 26: “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കുന്ന പാഠപുസ്തക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി തങ്കം തെന്നരസ്, തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചതാണിത്.
ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ അംഗം രവികുമാറാണ് പരാതി നല്‍കിയത്. സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” ശ്രമിക്കുന്നുവെന്നും ഇതിലൂടെ ചില തല്‍പ്പരകക്ഷികള്‍ “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആയിരുന്നു ആരോപണം.

ഡി എം കെ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” അനുവദിച്ചിരുന്നില്ല. പാഠപുസ്തകങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത് കഴിഞ്ഞ ജയലളിതാ സര്‍ക്കാരാണ്. ഉടന്‍ തന്നെ ഈ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തുമാറ്റും - തങ്കം പറഞ്ഞു.(തമിഴ്നാട്ടില്‍ നിന്നുള്ള ഈ വാര്‍ത്ത ചില സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം.)

പ്രതികരിക്കുക, നവകൊളൊണിയസത്തിന്റെ ക്രൂരതക്കെതിരെ.visit http://julywar.epetition.net and sign the Save the Lebanese Civilians Petition and forward this invitation to your friends. Lebanese civilians have been under the constant attack of the state of Israel for several days. The State of Israel, in disregard to international law and the Geneva Convention, is launching a maritime and… Read more


visit http://julywar.epetition.net and sign the Save the Lebanese Civilians Petition and forward this invitation to your friends. Lebanese civilians have been under the constant attack of the state of Israel for several days. The State of Israel, in disregard to international law and the Geneva Convention, is launching a maritime and air siege targeting the entire population of the country. Innocent civilians are being collectively punished in Lebanon by the state of Israel in deliberate acts of terrorism as described in Article 33 of the Geneva Convention


പ്രതികരിക്കുക,
നവസാമ്രാജ്യത്തിന്റെ അതിക്രൂരമായ നരഹത്യക്കെതിരെ

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ..മഹാമനസ്കനായിട്ടുള്ളതായിട്ടുള്ള ശ്രീജിത്ത്‌ അവര്‍കള്‍ക്കുതന്നെയാണെന്റെ നന്ദി!എനിക്കും കിട്ടിയൊരു തുണ്ട്‌ - ബൂലോഗത്തില്‍! നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂവെന്നാരാ പാടിയേത്‌? എന്നാല്‍ മഹാമനസ്കനായിട്ടുള്ളതായിട്ടുള്ള ശ്രീജിത്ത്‌ അവര്‍കള്‍ക്കുതന്നെയാണെന്റെ നന്ദി.. ഒരു പാടുനന്ദിയുണ്ട്‌..എന്‍നാമം എസ്‌.കെ.ചെറുവത്ത്‌ alias ഏറനാടന്‍. ദുബായില്‍ വാനോക്കിയും ബ്ലോഗിലെ അല്‍ഭുതങ്ങള്‍ കണ്ടുമൊക്കെയിങ്ങനെ കഴിയുന്നു.. ചില കഥകളൊക്കെയെഴുതുന്ന അസുഖം കൂടീട്ട്‌ ഇത്തിരിക്കാലമായി. ആരെങ്കിലും തല്ലികൊല്ലുന്നതുവരെ ഈ സപര്യ തുടരണമെന്നുമുണ്ട്‌. (ഇതാണെന്റെ ഒരു സ്വഫാവം. അവസരം കിട്ടിയാല്‍ വധിക്കുവാന്‍ തുടങ്ങും) അതോണ്ട്‌ നിറുത്തട്ടെ സോദരീ സോദരരേ..

എനിക്കും കിട്ടിയൊരു തുണ്ട്‌ - ബൂലോഗത്തില്‍! നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂവെന്നാരാ പാടിയേത്‌? എന്നാല്‍ മഹാമനസ്കനായിട്ടുള്ളതായിട്ടുള്ള ശ്രീജിത്ത്‌ അവര്‍കള്‍ക്കുതന്നെയാണെന്റെ നന്ദി.. ഒരു പാടുനന്ദിയുണ്ട്‌..


എന്‍നാമം എസ്‌.കെ.ചെറുവത്ത്‌ alias ഏറനാടന്‍. ദുബായില്‍ വാനോക്കിയും ബ്ലോഗിലെ അല്‍ഭുതങ്ങള്‍ കണ്ടുമൊക്കെയിങ്ങനെ കഴിയുന്നു.. ചില കഥകളൊക്കെയെഴുതുന്ന അസുഖം കൂടീട്ട്‌ ഇത്തിരിക്കാലമായി. ആരെങ്കിലും തല്ലികൊല്ലുന്നതുവരെ ഈ സപര്യ തുടരണമെന്നുമുണ്ട്‌. (ഇതാണെന്റെ ഒരു സ്വഫാവം. അവസരം കിട്ടിയാല്‍ വധിക്കുവാന്‍ തുടങ്ങും) അതോണ്ട്‌ നിറുത്തട്ടെ സോദരീ സോദരരേ..

പ്രവാസി...
എനിക്കും ഇടം കിട്ടി
ബൂലോഗത്ത് എനിക്കും ഇത്തിരിയിടം കിട്ടി.
ഒത്തിരി സന്തോഷം.
എല്ലാവര്‍ക്കും നന്ദിയോടെ


ഇത്തിരിവെട്ടവുമായി ഞാന്‍..

ബൂലോഗത്ത് എനിക്കും ഇത്തിരിയിടം കിട്ടി.
ഒത്തിരി സന്തോഷം.
എല്ലാവര്‍ക്കും നന്ദിയോടെഇത്തിരിവെട്ടവുമായി ഞാന്‍..
അയ്യടാ ഞാനും ബൂലോഗത്തി ഭൂ ഉടമയായി...
നന്ദി, വീണ്ടും ബുദ്ധിമാനായ ശ്രീജിത്തേ ബൂലോഗ കബ്സിലേക്ക് സ്വാഗതം ചെയ്തതില്഼ നന്ദി. മറ്റുളളവരോട് ഓരു വാക്ക് പുതിയ ഓരാളാണേ പേര് കിച്ചു. ചുമ്മാ കുറെ സ്വപ്നങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും നിങ്ങളോട് സംസാരിക്കാനാണ് എത്തിയത്. കിച്ചു കറെ ഏറെ വാചാലനാവാനാണ് അതു കൊണ്ട് അബദ്ധങ്ങള്഼ സംഭവിക്കാം. എന്നാലും സംഭവാമി യുഗേ യുഗേ...

നന്ദി, വീണ്ടും ബുദ്ധിമാനായ ശ്രീജിത്തേ ബൂലോഗ കബ്സിലേക്ക് സ്വാഗതം ചെയ്തതില്഼ നന്ദി. മറ്റുളളവരോട് ഓരു വാക്ക് പുതിയ ഓരാളാണേ പേര് കിച്ചു. ചുമ്മാ കുറെ സ്വപ്നങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും നിങ്ങളോട് സംസാരിക്കാനാണ് എത്തിയത്. കിച്ചു കറെ ഏറെ വാചാലനാവാനാണ് അതു കൊണ്ട് അബദ്ധങ്ങള്഼ സംഭവിക്കാം. എന്നാലും സംഭവാമി യുഗേ യുഗേ...
വാക്യോം മേം പ്രയോഗ്‌ കീജിയേ
കളകാഞ്ചി 1. ജപ്പാനില്‍ പോയ വക്കാരിയും നീലനും സ്ക്രിപ്റ്റ്‌ പഠിക്കാന്‍ നോക്കിയപ്പോഴാ കാഞ്ചി പത്തു രണ്ടായിരം ഉണ്ടെന്ന് മനസ്സിലായത്‌. നീലന്‍ കുറേ അക്ഷരമൊക്കെ പഠിച്ചു, എന്നാല്‍ ക്ഷമകെട്ട വക്കാരി "ഓ; കളകാഞ്ചി" എന്നു പറഞ്ഞ്‌ ബുക്കെടുത്ത്‌ ഒരേറുകൊടുത്തു. 2. കാഞ്ചി ശങ്കരാചാര്യനെ പോലീസ്‌ പിടിച്ചത്‌ മൂപ്പര്‍ക്ക്‌ വലിയ സങ്കടമായിപ്പോയി. പുരിയിലെ ശങ്കരാചാര്യന്‍ മൂപ്പരെ മൊബൈലില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചു " ഇനിയതൊന്നുമാലോചിച്ച്‌ മനസ്സു വിഷമിപ്പിക്കേണ്ട , അതൊക്കെ മറന്നു കളകാഞ്ചി" (ഇന്‍സ്പിറേഷന്‍-… Read moreകളകാഞ്ചി


1. ജപ്പാനില്‍ പോയ വക്കാരിയും നീലനും സ്ക്രിപ്റ്റ്‌ പഠിക്കാന്‍ നോക്കിയപ്പോഴാ കാഞ്ചി പത്തു രണ്ടായിരം ഉണ്ടെന്ന് മനസ്സിലായത്‌. നീലന്‍ കുറേ അക്ഷരമൊക്കെ പഠിച്ചു, എന്നാല്‍ ക്ഷമകെട്ട വക്കാരി "ഓ; കളകാഞ്ചി" എന്നു പറഞ്ഞ്‌ ബുക്കെടുത്ത്‌ ഒരേറുകൊടുത്തു.


2. കാഞ്ചി ശങ്കരാചാര്യനെ പോലീസ്‌ പിടിച്ചത്‌ മൂപ്പര്‍ക്ക്‌ വലിയ സങ്കടമായിപ്പോയി. പുരിയിലെ ശങ്കരാചാര്യന്‍ മൂപ്പരെ മൊബൈലില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചു " ഇനിയതൊന്നുമാലോചിച്ച്‌ മനസ്സു വിഷമിപ്പിക്കേണ്ട , അതൊക്കെ മറന്നു കളകാഞ്ചി"


(ഇന്‍സ്പിറേഷന്‍- വക്കാരി ഇപ്പോ ഭാഷ്യത്തിലിട്ട കമന്റ്‌)

സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരം
ബൂലൊഗരെ സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരമുള്ള വാര്‍ത്തയില്‍ ബ്ലൊഗുകള്‍ ബ്ലോക്കു ചെയ്തത്‌ എന്നെ എങ്ങിനെ ബാധിച്ചുവെന്നത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌ ഇതൊരു സൂചനയായി കണക്കാക്കുക. അറിയിക്കാമെന്ന്‌ പറഞ്ഞിട്ടുള്ളതിനാല്‍ അറിയിപ്പ്‌ കിട്ടിയാലുടന്‍ ഈ ബ്ലോഗിലിടാം.
മറ്റൊരു സന്തോഷ വാര്‍ത്ത ജൂലൈ മാസത്തെ നവാഗത ബ്ലോഗുകളുടെ എണ്ണം 50 കഴിഞ്ഞിരിക്കുന്നു വെന്നതാണ്‌.

ബൂലൊഗരെ സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരമുള്ള വാര്‍ത്തയില്‍ ബ്ലൊഗുകള്‍ ബ്ലോക്കു ചെയ്തത്‌ എന്നെ എങ്ങിനെ ബാധിച്ചുവെന്നത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌ ഇതൊരു സൂചനയായി കണക്കാക്കുക. അറിയിക്കാമെന്ന്‌ പറഞ്ഞിട്ടുള്ളതിനാല്‍ അറിയിപ്പ്‌ കിട്ടിയാലുടന്‍ ഈ ബ്ലോഗിലിടാം.
മറ്റൊരു സന്തോഷ വാര്‍ത്ത ജൂലൈ മാസത്തെ നവാഗത ബ്ലോഗുകളുടെ എണ്ണം 50 കഴിഞ്ഞിരിക്കുന്നു വെന്നതാണ്‌.
Blogging A Story: തനിയാവര്‍ത്തനം


ബൂലോഗ‌ ക്ലബ്ബ്‌Monday, July 24, 2006 at 6:30 PMBlogging A Story: തനിയാവര്‍ത്തനം

ദൈവമേ...ഇതിനൊരു കമന്‍റിടാന്‍ ഞാന്‍ അജ്ഞനാണല്ലോ..


Blogging A Story: തനിയാവര്‍ത്തനം

ദൈവമേ...ഇതിനൊരു കമന്‍റിടാന്‍ ഞാന്‍ അജ്ഞനാണല്ലോ..

പെന്‍ഫ്രണ്ട്‌


കൊടകര പുരാണംMonday, July 24, 2006 at 5:46 PM

സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില്‍ കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന്‍ കത്തയച്ചത്‌. പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജിലേ പോലെയൊരു പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില്‍ കാക്കത്തൊള്ളായിരം അഡ്രസ്സുകള്‍. പ്രായവും താല്‍പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്‍. അതിലുള്ള അഡ്രസ്സിലേക്കെല്ലാം ഞാന്‍… Read more


സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില്‍ കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന്‍ കത്തയച്ചത്‌.


പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജിലേ പോലെയൊരു പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില്‍ കാക്കത്തൊള്ളായിരം അഡ്രസ്സുകള്‍. പ്രായവും താല്‍പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്‍.


അതിലുള്ള അഡ്രസ്സിലേക്കെല്ലാം ഞാന്‍ കത്തെഴുതാന്‍ നിന്നാല്‍ കുടുമ്മം വെളുക്കുമെന്ന് മനസ്സിലാക്കി, പ്രായവും താല്‍പര്യവുമനുസരിച്ച്‌ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്ത്‌, പതിനഞ്ച്‌ പൈസക്ക്‌ കിട്ടുന്ന ഇരുപത്തഞ്ച്‌ പോസ്റ്റ്‌ കാര്‍ഡുകള്‍ വാങ്ങി എന്നെപ്പറ്റിയും എന്റെ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ സത്യസന്ധമായി കാണിച്ച്‌ കത്തുകളയച്ചു.


ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. എന്റെ വീട്ടിലേക്ക്‌ മാത്രം പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ വന്നില്ല.


ഒറ്റ മ.കു.നും(മനുഷ്യ കുഞ്ഞിനും)നമ്മളെ കാണാമറയത്തെ സുഹൃത്തായി പോലും വേണ്ട എന്ന നഗ്നസത്യം ഞാന്‍ മനസ്സിലാക്കി.


തിരിച്ചുകിട്ടാത്ത എന്തും മനസ്സിന് വിങ്ങലാണെന്നല്ലേ.. പത്മരാജന്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ മറുപടികിട്ടാതെ വിങ്ങി വിങ്ങി നടന്ന എനിക്ക്, മറുപടി വരാത്തതിനെപ്പറ്റി വിദഗ്ദാഭിപ്രായം തന്നത്‌ ജിനുവാന്. അക്കോഡിങ്ങ്‌ റ്റു ഹിം, ഫാസ്റ്റ്‌ ഇമ്പ്രഷന്‍ കിട്ടാതെ പോകത്തക്ക സീരിയസ്സ്‌ പിഴവുകള്‍ ഞാന്‍ കുറച്ച്‌ വരുത്തിയത്രേ.


'പോസ്റ്റ്‌ കാര്‍ഡ്‌' ഉപയോഗിച്ചത് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്‌.


പോസ്റ്റ്‌ കാര്‍ഡ്‌ എന്നാല്‍ സിനിമാ തീയറ്ററില്‍ 'തറ ടിക്കറ്റ്‌' സെറ്റപ്പിന്‌ സമമാണത്രേ. അതില്‍ കത്തെഴുതുന്നവര്‍, തറ അല്ലെങ്കില്‍ കഞ്ഞി ക്യാറ്റഗറിയില്‍ വരുന്നവര്‍. ഇന്‍ലാന്റ്‌, സ്റ്റാമ്പുള്ള കവര്‍, എയര്‍ മെയില്‍ എന്വെലപ്പ്‌ എന്നിവ ഗ്രേഡ്‌ അനുസരിച്ച്‌, ചാരുബെഞ്ച്‌, സെക്കന്റ്‌ ക്ലാസ്‌, ഫാസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില്‍ പെടും.അതുകൊണ്ട്‌, ഞാന്‍ കുറച്ച്‌ എയര്‍ മെയില്‍ കവര്‍ വാങ്ങി, സ്റ്റാമ്പൊട്ടിച്ച്‌,


'എന്റെ അച്ഛന്‍ അമേരിക്കയില്‍ ഡോക്ടറാണ്‌, അമ്മ കോളേജ്‌ പ്രൊഫസര്‍. ബംഗ്ലാവും കാറും ഇഷ്ടമ്പോലെ പണവുമുണ്ടെന്നു പറഞ്ഞിട്ടെന്ത്‌ കാര്യം? ഒറ്റമോനായ എന്നെ സ്നേഹിക്കാന്‍ ആരുമില്ല. എനിക്ക്‌ 1 ഗ്രാം സ്‌നേഹം തന്നാല്‍ അതിന്‌ പകരമായി ഒന്നര കിലോ സ്‌നേഹം തരാം. എന്നെ ആരെപ്പോലെ വേണമെങ്കിലും കരുതിക്കോളൂ, ഐ ഡോണ്ട്‌ മൈന്റ്‌' എന്നൊക്കെ പറഞ്ഞ്‌ കത്തുകളയച്ചു.


കത്തയച്ചതിന്റെ മുന്നാം നാള്‍, പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ എനിക്ക്‌ തലച്ചുമടായാണ്‌ കത്തുകൊണ്ട്‌ വന്നത്‌!


ഒരു നട എഴുത്തുകള്‍! പല പല കൈപ്പടയില്‍ എന്റെ പേരും അഡ്രസ്സും കണ്ടപ്പോള്‍ ഞാന്‍ ആഹ്ലാദിക്യത്താല്‍ മതിമറന്നു നിന്നു.


മൊത്തം പതിനഞ്ച്‌ കത്തേ ഞാന്‍ അയച്ചുള്ളൂവെങ്കിലും, മറുപടി ഇരുപത്തഞ്ചോളം കിട്ടി. കാരണം, കത്ത്‌ കിട്ടിയവരുടെ കൂട്ടുകാരും വീട്ടുകാരും എനിക്ക്‌ കത്തയച്ചു!


കൊടകരയിലെ ഒരു സാധാരണക്കാരന്റെ മകനും അമേരിക്കക്കാരനായ ഒരാളുടെ മകനും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണെന്ന് എനിക്ക്‌ വീണ്ടും മനസ്സിലായി!!


കലാന്തരേ, എന്റെ അച്ഛന്‍ 'വേണ്ട എന്നുവച്ചിട്ട്‌' ഡോക്ടറാവാതിരുന്നതാണെന്നും, അമ്മാമ്മ സമ്മതിക്കാത്തതുകൊണ്ട്‌ അമേരിക്കയില്‍ പോകാഞ്ഞതായിരുന്നെന്നുമൊക്കെ സൂചിപ്പിച്ചപ്പോള്‍ സത്യമറിഞ്ഞ പലരും 'അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം' എന്ന ഒറ്റവരി കത്ത്‌ പോലും അയക്കാതെ ഞാനുമായുള്ള ബന്ധം വിശ്ചേദിച്ചെറിഞ്ഞു.


പക്ഷെ, എന്നിട്ടും നാലഞ്ച് പേര്‍ എനിക്ക്‌ സ്ഥിരമായി കത്തുകള്‍ അയച്ചു. സിന്‍സിയര്‍ സ്നേഹമുള്ളവര്‍.


അക്കാലത്ത്‌ എനിക്ക്‌ ബാറിലാണ്‌ ജോലി. ലഞ്ച്‌ ടൈമില്‍, മെസ്സിലെ ഭോജനത്തില്‍ സാറ്റിസ്‌ഫൈഡാകാതെ, അമ്മയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വീട്ടിലേക്കെത്തിയതായിരുന്നു ഞാന്‍.ഗേയ്റ്റ്‌ കടന്നപാടെ സിറ്റൌട്ടില്‍ പത്രപാരായണത്തില്‍ മുഴുകി അപരിചിതനായൊരു യാന്‍സം ഗയ്‌ ഇരിക്കുന്നത് കണ്ടു.


തെല്ലൊരത്ഭുതത്തോടെ, കളത്തില്‍ നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന അമ്മയോട്‌ ‘ആരാ അമ്മേ ഇത്?’ എന്ന എന്റെ ചോദ്യത്തിന്


'നിന്നെക്കാണാനാന്ന് പറഞ്ഞിട്ട്‌ വന്നതാ. ഒരു മണിക്കൂറോളായി' നെല്ലിന്റെ ഉണക്കം ടെസ്റ്റ് ചെയ്യാന്‍, വായില്‍ നെല്ലിട്ട്‌ കൊറിക്കുന്നിനിടെ അമ്മ പറഞ്ഞു.


എന്നെ കണ്ടപാടെ യാതൊരു അപരിചിതത്വവും കാണിക്കാതെ, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ മനോജ്‌ കുമാര്‍. ഫ്രം കാസര്‍ഗോഡ്‌!‘


നട്ടപ്പറ ഉച്ചക്ക്‌ വെയിലും കൊണ്ട്‌ വന്ന് കയറിയതുകോണ്ട്‌ കണ്ണ്‌ മഞ്ഞളിച്ചതുകൊണ്ടോ, തല ചൂടായതുകൊണ്ടോ എന്തോ എനിക്ക്‌ ആളെ മനസ്സിലായില്ല.


അത്‌ മനസ്സിലാക്കി, അദ്ദേഹം തുടര്‍ന്നു.


താങ്കള്‍ക്ക്‌ കത്തുകള്‍ അയക്കാറുള്ള... മനോജ്‌.. ഭരതനാട്യം പഠിപ്പിക്കുന്ന... നാടകത്തില്‍ അഭിനയിക്കുന്ന.... തൂലികാ സുഹൃത്ത്‌...!


ആ ഹാ.., അപ്പോള്‍ എനിക്ക്‌ ആളെ പിടികിട്ടി!


തുടര്‍ന്ന്, കാസര്‍ഗോഡുള്ള സുഹൃത്തെങ്ങിനെ ഇവിടെ കൃത്യമായെത്തിപ്പറ്റി എന്ന് ചോദ്യത്തിന്, അദ്ദേഹം ആള്‍ കേരള ടൂറിലാണെന്നും, വീട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് മാസമൊന്നായി എന്നും, കൊടകര പോസ്റ്റ്‌ ഓഫീസില്‍ പോയി ചോദിച്ചാണ്‌ ലൊക്കേഷന്‍ തപ്പിയതെന്നും പറഞ്ഞു.അങ്ങിനെ ഞാന്‍ പേരാമ്പ്രയില്‍ നിന്ന് ഒന്നിന്‌ 225 രൂപ കൊടുത്ത്‌ വാങ്ങിയ ചൂരല്‍ കസേരയില്‍ എന്നോട്‌ 'ഇരിക്കൂ' എന്ന് പറഞ്ഞ്‌ അദ്ദേഹവും ഇരുന്നു.


സംസാരത്തിനിടക്ക്‌ ഞാനൊരു കാര്യം നോട്ട്‌ ചെയ്തു.


'സുന്ദരനാണല്ലോ' ന്ന് പറഞ്ഞ്‌ മനോജ്‌ എന്നെ അടിമുടി നോക്കിയിരുന്നത്‌ ഏറെക്കുറെ 'കരിമ്പനയില്‍ പ്രമീള, ജയനെ നോക്കുമ്പോലെ' യായിരുന്നു.


തന്നെയുമല്ല, എനിക്ക്‌ ഷേയ്ക്ക്‌ ഹാന്റ്‌ തന്നപ്പോഴേ ഒരു വശപ്പെശക്‌ ഫീല്‍ ചെയ്തിരുന്നു. നമ്മുടേ കയ്യീന്ന് സുഹൃത്ത്‌ പിടി വിടുന്നില്ല. കസേരയില്‍ ഇരുന്നിട്ടും!


പിന്നെ, കയ്യില്‍ നിന്ന് പിടി വിട്ട്‌ വെല്‍ഡ്‌ ചെയ്യുമ്പോള്‍ എര്‍ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ കാലിലോ 'ടച്ച്‌' മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.


ഭക്ഷണം കഴിക്കാനിരുന്നപ്പ്പോള്‍ അദ്ദേഹം ഇന്നലെ രാത്രി എറണാകുളത്തായിരുന്നെന്നും, അവിടെ രണ്ട്‌ സുന്ദരന്മാരോടൊപ്പം അടിച്ചുപോളിച്ചെന്നും, ഇന്ന് എന്റെ കൂടെ തങ്ങാനാണ്‌ പ്ലാനെന്നും എന്റെ അമ്മ കേള്‍ക്കാതെ പറഞ്ഞത്‌ കേട്ട്‌ ‘ങ്ങേ....??’ എന്ന് വക്കുകയും ഒരു ചോറും വറ്റ്‌ എന്റെ ശിരസ്സില്‍ കേറുകയും ചെയ്തു.


പെട്ടിയും പ്രമാണവുമായി വന്ന അദ്ദേഹം അവ വക്കാന്‍ 'നമ്മുടെ ബെഡ്‌ റൂം എവിടെ?' എന്ന് ചോദിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി.


'എന്റെ പൊന്നു മനോജേ, നമ്മള്‍ ആ ടീമല്ല, എന്നെ വെറുതെ വിടണം' എന്ന് പറയണമെന്നുണ്ടെങ്കിലും വീട്ടില്‍ കയറിവന്ന ഒരതിഥിയോട്‌ എങ്ങിനെ അങ്ങിനെ പറയും?


എങ്ങിനെയെങ്കിലും ഒഴിവാക്കാനായി, ‘അയ്യോ ഇവിടെ സൌകര്യങ്ങളൊക്കെ വളരെ കുറവാ, പിന്നൊരിക്കലാവാം‘ എന്ന് പറഞ്ഞപ്പോ ആള്‍ പറയുന്നു,'ഏയ്‌ അതൊന്നും സാരല്യ, ഒറ്റ രാത്രിയുടെ കേസല്ലേയുള്ളൂ' എന്ന്.


എന്റെ അമ്മേ!


ഞാന്‍ നിന്ന് വിയര്‍ത്തു. ഈ മൊതലിനെ എങ്ങിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കുമെന്ന് ഞാന്‍ തല പുകച്ച് ആലോചന തുടങ്ങി.


ഓകെ, മറ്റൊരു നമ്പര്‍, വജ്രായുധം തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.


'മനോജേ, ഇവിടെ അയല്‍പക്കങ്ങളിലെല്ലാം ചിക്കന്‍ പോക്സ്‌ നടപ്പുണ്ട്‌. വന്നുകഴിഞ്ഞാല്‍... ഹോ! ഫുള്‍ ബോഡി ബബിള്‍ പാക്ക്‌ പോലെയാവും ട്ടാ. ഇവിടെ നില്‍ക്കാതിരിക്കുന്നതാവും ബുദ്ധി' എന്ന എന്റെ സ്കഡ്‌ മിസെയിലിനെ,


'അത്‌ സാരല്യ, എനിക്കൊരു തവണ വന്നതാ, ഇനി വരില്ല' എന്ന പാട്രിയാറ്റ്‌ മിസെയിലുകൊണ്ട്‌ മനോജ്‌ തകര്‍ത്തു.


എന്ത്‌ ചെയ്യും??


അവസാനത്തെ നമ്പറായി ഞാന്‍ പറഞ്ഞു.


നമുക്ക്‌ രണ്ടെണ്ണം ബാറില്‍ പോയി പൂശിയാലോ?‘ആവാലോ‘ എന്ന മറുപടി കേട്ടപാടെ, ആളുടെ പെട്ടിയുമെടുത്തോണ്ട്‌ രണ്ട് വീടപ്പുറമുള്ള ബാറിലേക്ക്‌ നടന്നു.


ആദ്യം രണ്ട്‌ ബ്ലൂ റിബാന്റ്‌ ജിന്നും ഒരു സ്പ്രിന്റും. രണ്ട് എഗ് ഏന്‍ പീസും പറഞ്ഞു.


വലിയ അടിക്കാരനല്ല എന്ന് മനസ്സിലായപ്പോള്‍ എനിക്ക്‌ കുറച്ച്‌ സമാധാനമായി. ഞാന്‍ നിര്‍ബന്ധിച്ച്‌ നിര്‍ബന്ധിച്ച്‌ ഒരു രണ്ടെണ്ണം കൂടി അടിപ്പിച്ചു. അതിനിടയില്‍ അദ്ദേഹം എന്റെ കയ്യിലെ വിരലുകളില്‍ പിടിച്ച്‌ പലതും പറഞ്ഞു. എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് ഞാന്‍ സഹിച്ചു കേട്ടു.


ഒന്നുരണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം, അയ്യപ്പ ബൈജുവിന്റെ റോളായ എന്റെ ആ തൂലികാ സുഹൃത്തിനെ വടക്കോട്ടേക്ക്‌ പോകുന്ന കൊടകര വിട്ടാല്‍ ആമ്പല്ലൂര്‍ മാത്രം നിറുത്തുന്ന ഒരു സൂപ്പര്‍ ഫാസ്റ്റില്‍ കയറ്റി ഞാന്‍ വിട്ടു.


ഒരു നല്ല തൂലികാ സുഹൃത്താവാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നെനിക്ക് അന്ന് മനസ്സിലായി.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...


ബൂലോഗ‌ ക്ലബ്ബ്‌Monday, July 24, 2006 at 7:40 AM

കേരളകുമുദി ആഴ്ചപ്പതിപ്പില്‍ വന്ന കെ.സുദര്‍ശന്റെ ലേഖനം (വായിക്കാത്തവര്‍ക്ക് വേണ്ടി)
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

കേരളകുമുദി ആഴ്ചപ്പതിപ്പില്‍ വന്ന കെ.സുദര്‍ശന്റെ ലേഖനം (വായിക്കാത്തവര്‍ക്ക് വേണ്ടി)കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

സുഹൃത്തുക്കളേ പ്രിന്‍സിനു വേന്റി പ്രാര്‍ത്ഥിക്കൂ


ബൂലോഗ‌ ക്ലബ്ബ്‌Sunday, July 23, 2006 at 1:58 PM
ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ പ്രിന്‍സെന്ന 5 വയസ്സുകാരന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥ്തിക്കൂ...വെള്ളിയാഴ്ച്ച വൈകുന്നേരമാണ്‌ പ്രിന്‍സ്‌ കിണറ്റില്‍ വീണത്‌. വെറും 16 ഇഞ്ച്‌ വ്യാസമുള്ള കിണറില്‍ 60 അടി താഴ്ച്ചയിലാണ്‌ പ്രിന്‍സിപ്പോള്‍. ഇന്‍ഡ്യന്‍ ആര്‍മി പ്രിന്‍സിനെ രക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രിന്‍സിന്റെ 5-ആം പിറന്നാളാണിന്ന്‌.for live update watch : "TIMES now" channel


ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ പ്രിന്‍സെന്ന 5 വയസ്സുകാരന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥ്തിക്കൂ...വെള്ളിയാഴ്ച്ച വൈകുന്നേരമാണ്‌ പ്രിന്‍സ്‌ കിണറ്റില്‍ വീണത്‌. വെറും 16 ഇഞ്ച്‌ വ്യാസമുള്ള കിണറില്‍ 60 അടി താഴ്ച്ചയിലാണ്‌ പ്രിന്‍സിപ്പോള്‍. ഇന്‍ഡ്യന്‍ ആര്‍മി പ്രിന്‍സിനെ രക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രിന്‍സിന്റെ 5-ആം പിറന്നാളാണിന്ന്‌.for live update watch : "TIMES now" channel


പുതിയ ബ്ലോഗര്‍


ബൂലോഗ‌ ക്ലബ്ബ്‌Saturday, July 22, 2006 at 1:40 PM


പൊറോട്ടയും കോഴിക്കറിയും ദക്ഷിണ വാങ്ങി ഇന്നലെ ഞാനൊരു പുതിയ ബ്ലോഗറെയുണ്ടാക്കി.
കക്ഷി ഇവിടെയുണ്ട് . ഒന്ന് സ്വാഗതം പറയാമോ?


ഒറ്റക്ക് ബ്ലോഗേഴ്സ് മീറ്റ് നടത്തി മടുത്തു.
ഇനി ഞങ്ങളിവിടെ ഒരു റഷ്യന്‍ ബ്ലോഗേഴ്സ് മഹാമീറ്റ് നടത്താന്‍ പോകുന്നുണ്ട്.വിശദ വിവരങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.

പൊറോട്ടയും കോഴിക്കറിയും ദക്ഷിണ വാങ്ങി ഇന്നലെ ഞാനൊരു പുതിയ ബ്ലോഗറെയുണ്ടാക്കി.
കക്ഷി ഇവിടെയുണ്ട് . ഒന്ന് സ്വാഗതം പറയാമോ?ഒറ്റക്ക് ബ്ലോഗേഴ്സ് മീറ്റ് നടത്തി മടുത്തു.
ഇനി ഞങ്ങളിവിടെ ഒരു റഷ്യന്‍ ബ്ലോഗേഴ്സ് മഹാമീറ്റ് നടത്താന്‍ പോകുന്നുണ്ട്.വിശദ വിവരങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.
Fight between male rat snakesബൂലോഗ‌ ക്ലബ്ബ്‌Friday, July 21, 2006 at 7:45 AM

This is a fight between male rat snakes. It's popularly called "combat dance". Each male tries to control the body of the other by twisting around it and tries to keep his own head above that of his opponent. They also try to push each other's head down. The evasive… Read moreThis is a fight between male rat snakes. It's popularly called "combat dance". Each male tries to control the body of the other by twisting around it and tries to keep his own head above that of his opponent. They also try to push each other's head down. The evasive movements of the two snakes results in what looks like a dance, so that people often mistake this to be mating.


Video by: dotcompals
Detailed text provided by: Hari Krishnan(Palakkad,Kerala, India). More Pictures available at http://www.KeralaClick.com

ബ്ലോഗുകളെ കാറ്റഗറി തിരിക്കല്‍ (വീണ്ടും)ബൂലോഗ‌ ക്ലബ്ബ്‌Friday, July 21, 2006 at 7:36 AM

ഈ എല്‍ജി സ്വൈര്യം തരുന്നില്ല. അതും ഏവൂരാന്‍ വാടകയ്ക്കെടുത്ത വീടിന്റെ പിന്നില്‍ തന്നെ ഇതൊക്കെ എഴുതിവയ്ക്കാനും തുടങ്ങിയാലോ :) ശരിയല്ല എന്നു തോന്നി ക്ലബ്ബില്‍ പോസ്റ്റാക്കുന്നു. പറയാനുണ്ടായിരുന്നത്‌ ഇത്രയുമാണ്.

ഈ എല്‍ജി സ്വൈര്യം തരുന്നില്ല. അതും ഏവൂരാന്‍ വാടകയ്ക്കെടുത്ത വീടിന്റെ പിന്നില്‍ തന്നെ ഇതൊക്കെ എഴുതിവയ്ക്കാനും തുടങ്ങിയാലോ :) ശരിയല്ല എന്നു തോന്നി ക്ലബ്ബില്‍ പോസ്റ്റാക്കുന്നു. പറയാനുണ്ടായിരുന്നത്‌ ഇത്രയുമാണ്.

ഒന്നാം ആഫ്രിക്കന്‍ ബൂലോഗ മീറ്റ് !!!!!!!ബൂലോഗ‌ ക്ലബ്ബ്‌Thursday, July 20, 2006 at 2:27 PM

പ്രിയ ബൂലോഗരേ ബൂലോഗം ആഫ്രിക്കന്‍ ചാപ്റ്ററിന്റെ ഒന്നാം സംഗമം ഇന്നലെ ജോഹന്നാസ്‌ബെര്‍ഗ്ഗില്‍ ഉജ്ജ്വലമായി കൊണ്ടാടപ്പെട്ട വിവരം എല്ലാവരേയും അറിയിച്ചുകൊള്ളട്ടെ.പങ്കെടുത്തവര്‍ജേക്കബ്അരവിന്ദന്‍(ങേ...രണ്ട് പേരേ ഉള്ളോ?)പ്രസ്തുത സംഗമം കാപ്പിരി ടൈംസ് എന്ന പത്രവും, മണ്ടയില്ലാ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ചാനലും ഇന്നോ നാളയോ മറ്റന്നാളോ തത്‌സമയം കവര്‍/സം‌പ്രേക്ഷണം ചെയ്യുന്നതായിരിക്കും.കാര്യപരിപാടി: നേരത്തെ നിശ്ചയിച്ചുറച്ച പോലെ ഒരു ഷോപ്പിംഗ് മാളിന്റെ വടക്ക് ഞാനും തെക്ക് ജേക്കപ്പും വന്ന് അരമണിക്കൂര്‍ വേയ്റ്റ് ചെയുന്നു. ഇടക്ക് ഫോണില്‍ വിളിച്ച് “എവടെയാ? ഞാനിവടെയാ..… Read more

പ്രിയ ബൂലോഗരേ
ബൂലോഗം ആഫ്രിക്കന്‍ ചാപ്റ്ററിന്റെ ഒന്നാം സംഗമം ഇന്നലെ ജോഹന്നാസ്‌ബെര്‍ഗ്ഗില്‍ ഉജ്ജ്വലമായി കൊണ്ടാടപ്പെട്ട വിവരം എല്ലാവരേയും അറിയിച്ചുകൊള്ളട്ടെ.
പങ്കെടുത്തവര്‍
ജേക്കബ്
അരവിന്ദന്‍
(ങേ...രണ്ട് പേരേ ഉള്ളോ?)

പ്രസ്തുത സംഗമം കാപ്പിരി ടൈംസ് എന്ന പത്രവും, മണ്ടയില്ലാ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ചാനലും ഇന്നോ നാളയോ മറ്റന്നാളോ തത്‌സമയം കവര്‍/സം‌പ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കാര്യപരിപാടി: നേരത്തെ നിശ്ചയിച്ചുറച്ച പോലെ ഒരു ഷോപ്പിംഗ് മാളിന്റെ വടക്ക് ഞാനും തെക്ക് ജേക്കപ്പും വന്ന് അരമണിക്കൂര്‍ വേയ്റ്റ് ചെയുന്നു. ഇടക്ക് ഫോണില്‍ വിളിച്ച് “എവടെയാ? ഞാനിവടെയാ.. ഞാനും ഇവടയാ.. പിന്നെ എവടെയാ? കാണുന്നില്ലല്ലോ?” എന്നങ്ങോട്ടും ഇങ്ങോട്ടും കുശലം പറഞ്ഞ് മടുത്തപ്പോള്‍, അവസാനം ജേക്കബ് വിസ്മയകരമായ ഒരു ബുദ്ധിസാമര്‍ത്ഥ്യപ്രകടനഥിലൂടെ മാളിന്റെ വടക്ക് വശത്തേക്ക് വരികയും ഞങ്ങള്‍ കണ്ടുമുട്ടുകയും ചെയ്തു.

കുശലങ്ങള്‍‌ക്ക് ശേഷം, ഞാന്‍ തനി ആഫ്രിക്കനായ ചുട്ട എലി, പുഴുങ്ങിയ ആന, കാണ്ടാമൃഗം റോസ്റ്റ്, മുതലക്കറി മുതലായവ കഴിക്കാം എന്ന് പറഞ്ഞെങ്കിലും ജേക്കബ്ബ് നാട്ടില്‍ മനുഷ്യനായി ചെന്നിറങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയും അത് ശരി വച്ച് ഞങ്ങള്‍ അല്പം ദൂരെയുള്ള ഗസല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് നീങ്ങുകയും ചെയ്തു.

“മണ്ടേലാ മണ്ടേലാ...നെല്‍‌സണ്‍, തെങ്ങിന്റെ മണ്ടേലാ..” എന്നുള്ള ആഫ്രിക്കന്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ഗസലില്‍ ബ്ലോഗ് ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ടു.

ബൂലോഗത്തിലെ സകലമാന പുലികളേയും അവരുടെ പോസ്റ്റുകളേയും പറ്റി ഞങ്ങള്‍ ക്രിയാത്മകമായി ഡിസ്കസ് ചെയ്തു. അഭിപ്രായങ്ങള്‍ പങ്കു വച്ചു. ഈയിടെയായി പോസ്റ്റുകളുടെ ക്വാളിറ്റി അല്പം കുറഞ്ഞോ എന്നതു ചര്‍ച്ചക്ക് വന്നു. ചില പോസ്റ്റുകള്‍ ചാറ്റ് റൂമുകളുടെ പകര്‍പ്പായിപ്പോവുന്നില്ലേ എന്നുള്ള സംശയം പ്രകടിപ്പിക്കപ്പെട്ടു. ബൂലോഗം വളരും തോറും പിളരും-പിളരണം എന്ന പെരിങ്ങോടന്‍ തിയറി എത്രത്തോളം ദീര്‍ഘവീക്ഷണത്തോട് കൂടിയതാണെന്ന് അംഗീകരിക്കപ്പെട്ടു.

അതിനിടയില്‍
ഉപ്പ് ലസ്സി, ചിക്കന്‍ ടീക്കാ, ചിക്കന്‍ ടീക്കാ മസാല, ചിക്കണ്‍ മദ്രാസ്സ്, നാലു റൊട്ടികള്‍, കോക്ക്, ലമണേഡ്, ഗുലാബ് ജാമുന്‍, റൈസ് എന്നിവ ഓര്‍ഡര്‍ ചെയ്യുകയും വാനിഷിംഗ് വിദ്യ പ്രയോഗിച്ച് അപ്രത്യക്ഷമാക്കുകയും ചെയ്തു.

നാട്ടില്‍ പോകുന്നതില്‍ ആഹ്ലാദവാനാണെങ്കിലും നാട്ടിലെ ബ്ലോഗ് ബ്ലോക്കിലും, ഓഫീസിലെ ബ്രൌസിംഗിലുള്ള അസഹിഷ്ണുതയിലും ജേക്കബ്ബ് ആശങ്ക പ്രകടിപ്പിച്ചു.

വീണ്ടും ബൂലോഗരെക്കുറിച്ചും, സുഹൃത്‌വലയത്തെക്കുറിച്ചും, മൊത്തം ചില്ലറയില്‍ വരാന്‍ പോകുന്ന പോസ്റ്റുകളെക്കുറിച്ചും, ഭാവി പരിപാടികളെകുറിച്ചും മറ്റും മറ്റും ദീര്‍ഘമായ ചര്‍ച്ച നടത്തി.

രാത്രി ഒന്‍പത് മണിയാവാറായിരുന്നതിനാലും പഴ്സ്, മാല, വാച്ച്, മൊബൈല്‍, പണ്ടം, കിഡ്‌നി,കുടല്‍, രക്തം, ജീവന്‍ ഇവ നഷ്ടപ്പെടാന്‍ താത്‌പര്യമില്ലാതിരുന്നതിനാലും ഞങ്ങള്‍ യോഗം പിരിയാന്‍ തീരുമാനിച്ചു.

ജേക്കബ്ബിനെ ഓഫീസിന്റെ മുന്‍പിലിറക്കി ഞങ്ങള്‍ സലാം പറഞ്ഞു പിരിഞ്ഞു. പറ്റിയാല്‍ ഇനി ഇന്ത്യയിലോ ആഫ്രിക്കയിലോ വച്ച് നേരില്‍ക്കാണാം എന്ന പ്രതീക്ഷയോടെ...എവിടെയായാലും ബൂലോഗത്തിലൂടെ സൌഹൃദം നിലനിര്‍ത്താമെന്ന വിശ്വാസത്തോടെ.

ആ രാത്രിയില്‍, നിറഞ്ഞ വയറുമായി ജേക്കബ്ബ് ഓഫീസിന്റെ പടികള്‍ വേച്ചു വേച്ചു കയറിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒടുക്കത്തെ എരുവല്ലാരുന്നോ ആ ചിക്കണ്‍ മദ്രാസ്സിന്! ഹോ!

അടുത്ത ആഫ്രിക്കന്‍ മീറ്റിന് കൂടുതല്‍ ആള്‍‌ക്കാര്‍ ഉണ്ടാകും ജേക്കബ്ബ് എന്തായാലും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ വീട്ടിലേക്ക് വലിച്ചു വിട്ടു.

ഞങ്ങളുടെ ഒരു ഫോട്ടോ.
ഹോട്ടലിലിരുന്ന് ഫുഡ് വെട്ടിക്കഴിഞ്ഞപ്പോള്‍ ബെയറര്‍ ബില്ല് കൊണ്ടുവന്നപ്പോള്‍ ഉള്ള മുഖഭാവം.
ഇവിടെ ഞെക്കൂ.

-ശുഭം-

ചോരക്കളിബൂലോഗ‌ ക്ലബ്ബ്‌Thursday, July 20, 2006 at 1:12 PM

ഇസ്രായേലിലെ മാലാഖക്കുട്ടികള്‍ ലബനണിലെ സഹോദരങ്ങള്‍ക്കയക്കുന്ന സമ്മാനങ്ങള്‍ കണ്ടില്ലേ... ഈ ക്രൂരതയില്‍ കൊച്ചുകുഞ്ഞുങ്ങളേയും ചേര്‍ത്തു എന്തു തെളിയിക്കാനാണു ഇസ്രായേലിന്റെ ശ്രമം. എഴുതുന്ന കുഞ്ഞിന്റെ കണ്ണില്‍ കൌതുകം, അവളറിയുന്നില്ല ഇതു ചെന്നു പതിക്കുന്നിടത്തു എത്ര കുഞ്ഞുങ്ങളുടെ പിഞ്ചുകൈകാലുകള്‍ ചിതറുമെന്ന്‌. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണത്തില്‍ ലബണനില്‍ മരിച്ച സാധാരണക്കാര്‍ 300 കവിഞ്ഞു. ആയിരത്തിലേറേ പരുക്കുപറ്റിയവര്‍. UN കണക്കനുസരിച്ചു ഇതില്‍ മൂന്നിലൊന്നു കുഞ്ഞുങ്ങള്‍. ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയാണു ഇതു നടക്കുന്നതെന്നുള്ള വസ്തുത ഇതിലും ഖേദകരം.… Read moreഇസ്രായേലിലെ മാലാഖക്കുട്ടികള്‍ ലബനണിലെ സഹോദരങ്ങള്‍ക്കയക്കുന്ന സമ്മാനങ്ങള്‍ കണ്ടില്ലേ... ഈ ക്രൂരതയില്‍ കൊച്ചുകുഞ്ഞുങ്ങളേയും ചേര്‍ത്തു എന്തു തെളിയിക്കാനാണു ഇസ്രായേലിന്റെ ശ്രമം. എഴുതുന്ന കുഞ്ഞിന്റെ കണ്ണില്‍ കൌതുകം, അവളറിയുന്നില്ല ഇതു ചെന്നു പതിക്കുന്നിടത്തു എത്ര കുഞ്ഞുങ്ങളുടെ പിഞ്ചുകൈകാലുകള്‍ ചിതറുമെന്ന്‌. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണത്തില്‍ ലബണനില്‍ മരിച്ച സാധാരണക്കാര്‍ 300 കവിഞ്ഞു. ആയിരത്തിലേറേ പരുക്കുപറ്റിയവര്‍. UN കണക്കനുസരിച്ചു ഇതില്‍ മൂന്നിലൊന്നു കുഞ്ഞുങ്ങള്‍. ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയാണു ഇതു നടക്കുന്നതെന്നുള്ള വസ്തുത ഇതിലും ഖേദകരം. "കുറച്ചു നാള്‍ ബോംബിട്ടു കളിച്ച ശേഷം നിര്‍ത്തിക്കോള്ളാന്‍" അമേരിക്ക പറഞ്ഞു. സ്വരക്ഷക്കു വേണ്ടി ഇസ്രായേല്‍ ചെയ്യുന്ന യുദ്ധമെന്നു ഇതിനെ G8 വിളിച്ചു. ഇസ്രായേലില്‍ മരിച്ചവര്‍ 16 സാധാരണക്കാര്‍, പരിക്കുപറ്റിയവര്‍ 338.


ഇനി ഇതിന്റെ മറുവശം നോക്കാം. മുംബൈയില്‍ 200 ഇല്‍ അധികം പേര്‍ മരിച്ച സ്പോടനങ്ങള്‍ക്കുത്തരവാദികള്‍ ഇസ്ലാമിക ഭീകരരെന്നു തെളിഞ്ഞിരിക്കുന്നു. ഇവര്‍ക്കു ധനസഹായം നല്‍കുന്നവര്‍ ആരെന്നു ചിന്തിച്ചിട്ടുണ്ടോ. മുസ്ലീം രാജ്യങ്ങളിലേ ധനവാന്മാര്‍ ജിഹാദിനു പിന്തുണ കല്‍പ്പിച്ചുകൊണ്ടു പണമൊഴുക്കുമ്പോള്‍ ഭാരതത്തിലും, ഇസ്രയേലിലും തെരുവുകളില്‍ ചോരയൊഴുകുന്നു.


ഒരു യുദ്ധം വഴി ത്രാസു സമമാക്കാം എന്ന വാദം ഉന്നയിക്കുന്നില്ല. മതമേതായാലും നഷ്ടപ്പെടുന്നവര്‍ക്കു എന്നും തീരാകണ്ണുനീര്‍ മാത്രം. ഈ രക്തച്ചൊരിച്ചില്‍ എന്നെങ്കിലും അവസാനിക്കുമോ...


ബോംബുകള്‍ ചെന്നു പതിച്ച ലബണനിലെ കാഴ്ചകള്‍

വാള്‍വോ!!!


ബൂലോഗ‌ ക്ലബ്ബ്‌Thursday, July 20, 2006 at 12:15 PMലിമിറ്റഡ് സ്റ്റോപ്പെന്നാണ് ബസ്സില്‍ എഴുതിയിരിക്കുന്നത്,
അതു മാറ്റി ലിമിറ്റഡ് എഡീഷന്‍ എന്നാക്കാമായിരുന്നു.ലിമിറ്റഡ് സ്റ്റോപ്പെന്നാണ് ബസ്സില്‍ എഴുതിയിരിക്കുന്നത്,
അതു മാറ്റി ലിമിറ്റഡ് എഡീഷന്‍ എന്നാക്കാമായിരുന്നു.
സെന്‍സേര്‍ഡ് ലിസ്റ്റ്


ബൂലോഗ‌ ക്ലബ്ബ്‌Thursday, July 20, 2006 at 10:17 AMദാ ഇത്രേം ബ്ലോഗുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനേ ഇന്ത്യന്‍ സര്‍ക്കാര് പറഞ്ഞുള്ളു. അതിനാണ് രാജാവിനെക്കാളും വല്യ രാജഭക്തി ഇന്ത്യയിലെ ഐ.എസ്.പീ ചേട്ടന്മാ‍ര്‍ കാണിച്ചത്!


കഷ്ടം!


ദാ ഇത്രേം ബ്ലോഗുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനേ ഇന്ത്യന്‍ സര്‍ക്കാര് പറഞ്ഞുള്ളു. അതിനാണ് രാജാവിനെക്കാളും വല്യ രാജഭക്തി ഇന്ത്യയിലെ ഐ.എസ്.പീ ചേട്ടന്മാ‍ര്‍ കാണിച്ചത്!


കഷ്ടം!


...view older articles


 
Comments:
ബൂലോഗവാസികളേ, നുമ്മള്‌ ബ്ലോഗാന്‍ തൊടങ്ങുമ്പം ചെയ്യേണ്ടതായ ബിശയങ്ങള്‌ ഒന്ന്‌ പടിക്കണോന്നുണ്ട്‌. അതൊക്കെ ആരെങ്കിലും ഒന്ന്‌ പറഞ്ഞുതന്നെങ്കില്‌ ഒപകാരം. ഒരു പാടെയുതീറ്റ്‌ ഒന്നും ക്ലിക്കാത്ത ഒരാളാണ്‌ ഇതെയുതുന്നത്‌. ഇനി ശരിക്കും ഒന്ന്‌ ബ്ലോഗാന്ന്‌ ബിജാരിക്ക്‌ണ്‌. നുമ്മക്ക്‌ സ്വന്തമായി ഒരു സൈറ്റും ബ്ലോഗും ഉണ്ട്‌.
www.thanalonline.com
http://iringappara.blogspot.com/
സൈറ്റ്‌ നുമ്മ സ്വയം ചെയ്‌തോളാം.
പച്ചേങ്കില്‌ ഈ ബ്ലാഗണപരിപാടി, അത്‌ പ്രശാരത്തിലാക്ക്‌ണ പരിപാടി നുമ്മക്ക്‌ വശായിട്ടില്ല.
നുമ്മ വളരെ ശെറുപ്പം, വെറും 64 വയസ്സ്‌.
കബിത, ലേഖന തൊടങ്ങിയവരുമായി പ്രണയത്തിലാണ്‌.
നിങ്ങ ആരെങ്കിലും സരിക്കൊന്ന്‌ പറഞ്ഞി തന്നാലി നുമ്മ സരിക്കും പടിച്ചോളാം.
കൂട്ടത്തില്‌ സവുണ്ട്‌ ്‌പ്‌ ലോഡ്‌ ചെയ്യണ വിദ്യ പടിക്കണോന്നുണ്ട്‌.
ബെലിയ മോഹങ്ങളാ.
ഒന്ന്‌ സകായിക്കീന്‍.
 
Post a Comment<< Home

ARCHIVES
July 2006 /


Powered by Blogger